ഉറൂബിന്‍റെ ‘രാച്ചിയമ്മ’ കഥാസ്വാദനം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ലൈബ്രറി ആന്‍റ്  റീഡിംഗ് റൂമിന്‍റെ ആഭിമുഖ്യത്തിൽ കഥാചർച്ച നടത്തി. ഉറൂബിന്‍റെ ‘രാച്ചിയമ്മ’ എന്ന പ്രശസ്തമായ കഥയാണ് ചർച്ച ചെയ്തത്. ഖാദർ പട്ടേപ്പാടം കഥാവതരണം നടത്തി. പ്രസിഡണ്ട് അഡ്വ. ടി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. വി.എൻ. കൃഷ്ണൻകുട്ടി, ഐ. ബാലഗോപാൽ, പി.ഗോപിനാഥൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. ചന്ദ്രശേഖരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് റഊഫ് കരൂപ്പടന്ന നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top