വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാപരിശീലന പദ്ധതിയുടെ ഭാഗമായി ചിത്രപ്രദർശനവും കാർട്ടൂൺ എക്സിബിഷനും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാംസ്ക്കാരിക വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാപരിശീലന പദ്ധതിയുടെ കുടുംബ സംഗമവും ഒന്നാം വാർഷികാഘോഷത്തിന്‍റെ  ഭാഗമായി എസ്.എൻ. ക്ലബ്ബിൽ വെച്ച് ചിത്രപ്രദർശനവും കാർട്ടൂൺ എക്സിബിഷനും ശനിയാഴ്ച രാവിലെ മുതൽ സംഘടിപ്പിച്ചിരുന്നു. ഉച്ചക്ക് 2 മണിക്ക് കുടുംബ സംഗമം മുൻ പാർലമെന്റ് അംഗവും, സിനിമിമാതാരവുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യഷിജു അദ്ധ്യക്ഷത വഹിക്കും . ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 400 പേർക്ക് പ്രായഭേദമന്യേ വിവിധ കല സാംസ്‌കാരിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top