കുരുന്നുകളുടെ മൃദംഗ കച്ചേരി ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ചേലൂർകാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കൊരമ്പ്‌ മൃദംഗ കളരിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൃദംഗ കച്ചേരി ശ്രദ്ധേയമായി. 20 ഓളം വിദ്യാർത്ഥികൾ അണിനിരന്ന മൃദംഗ കച്ചേരിയിൽ അനന്തറാം, അനന്തകൃഷ്ണ എന്നിവർ മൃദംഗത്തിലും, വിശ്വജിത്ത് പ്രബല എന്നിവർ ഗഞ്ചിറയിലും. സേനാപതി, നിരഞ്ജൻ എന്നിവർ ഘട്ടത്തിലും, സൂര്യജിത്ത് വയലിനിലും, ആര്യ ഉല്ലാസ് വൊക്കലിലും നേതൃത്വം നൽകി. പ്രൊഫഷണൽ കലാകാരന്മാർ മാത്രം അവതരിപ്പിക്കാറുള്ള മൃദംഗ കച്ചേരി കൊച്ചു കലാകാരന്മാർ പങ്കെടുത്തു അവതരിപ്പിച്ചത് പ്രേക്ഷക പ്രശംസ നേടി. ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടിക്ക് വിക്രമൻ നമ്പൂതിരി നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top