ആഡംബര കാറിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട : കഞ്ചാവുമായി ആഡംബര കാറിൽ യുവാക്കൾ പിടിയിലായി. അരിപ്പാലം നടുവത്ത് പറമ്പിൽ വിനു സന്തോഷ് (18), മൂർക്കനാട് കറുത്തു പറമ്പിൽ അനുമോദ് മോഹൻ ദാസ് (19 ), കാറളം ചീരോത്ത് വിജീഷ് മോഹനൻ (19 ) എന്നിവരെ ആണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വർഗീസിൻ്റെ പ്രത്യേക അന്വേഷണ സംഘം പിടകൂടിയത്. കഴിഞ്ഞ ദിവസം പിടികൂടിയ ബൈക്ക് മോഷ്ടാക്കളെ ചോദ്യം ചെയ്തതിൽ മോഷ്ടിച്ച ബൈക്ക് വാങ്ങിയ ആളെ അന്വേഷിച്ചു പോയ പോലീസ് സംഘത്തിൻ്റെ കയ്യിൽ കഞ്ചാവ് വിതരണ ശൃംഖലയുടെ കണ്ണികളായ യുവാക്കൾ അകപ്പെടുകയായിരുന്നു, പ്രതികളിൽ വിനുവിനെ അഞ്ചു കിലോ കഞ്ചാവുമായി മുൻപ് പാലക്കാട് പിടിച്ചിട്ടുണ്ട് അനമോദിന് വധശ്രമക്കേസടക്കം, ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ. മാരായ കെ.എസ്. സുബിന്ത്, ശ്രീനിവാസൻ, എ.എസ്.ഐ മാരായ ജോസി ജോസ്, ജെയ്സൺ, പോലീസുദ്യോസ്ഥരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ഫൈസൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സഘത്തിൽ ഉണ്ടായിരുന്നത്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top