പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി ജെ.സി.ഐ തുണി സഞ്ചികൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി. ഐ) ദേശവ്യാപകമായി നടത്തുന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തുണി സഞ്ചി വിതരണം ചെയ്തു. ജെ.സി.ഐ. ദേശിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കവീൻ കുമാർ കെ.കെ ജെസ്റെറ്റ് ചെയർപേഴ്സൺ കവിത ജെൻസന് നൽകി കൊണ്ട് ഉഉദ്ഘാടനം നിർവ്വഹിച്ചു.. ജെ.സി.ഐ. ചാപ്റ്റർ പ്രസിഡൻഡ് ജെൻസൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സോൺ പ്രസിഡന്റ് സാലു മുഹമ്മദ്, സോൺ ഡയറക്ടർ മാനേജ്മെൻറ് ശ്രീജിത്ത് ശ്രീധർ, ജോബിൻ കുര്യക്കോസ്, പ്രോഗ്രാം കോ ഓഡിനേറ്റർ, ടെൽസൺ കോട്ടോളി, ജെ.സി ഐ സെനറ്റർ നിസ്സാർ അഷറഫ്, സെക്രട്ടറി ഹാരിഷ് പോൾ, ട്രഷറർ ഡയാസ് കാരാത്രക്കാരൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top