പുല്ലൂർ സംഗമം റെസിഡൻസ് അസ്സിസിയേഷന്‍റ്  6-മത് വാർഷിക പൊതുയോഗം

പുല്ലൂർ : പുല്ലൂർ സംഗമം റെസിഡൻസ് അസ്സിസിയേഷന്‍റ്  6-മത് വാർഷിക പൊതുയോഗം പുല്ലൂർ സലാം പൊറക്കുളത്തിന്‍റെ വസതിയിൽ ചേർന്നു. എസ്.ആർ.എ രക്ഷാധികാരിയും പുല്ലൂർ ബാങ്ക് ബോർഡ്‌ മെമ്പറും ആയ ശശി ടി കെ ഉദ്ഘാടനം കർമം നിർവഹിച്ചു. പ്രസിഡന്റ് സ്വപ്ന ദേവീദാസ് അദ്ധ്യക്ഷത വഹിച്ചു. ശാരദ സഹദേവൻ അനുശോചനവും, . സെക്രട്ടറി രാധാകൃഷ്ണൻ കൂട്ടുമാക്കൽ റിപ്പോർട്ടും ട്രഷറർ ബാബു കുണ്ടിൽ കണക്കും അവതരിപ്പിച്ചു. വിവിധ തലങ്ങളിൽ വിജയം കൈവരിച്ച കുടുംബാംഗങ്ങളിലെ മക്കളെ അനുമോദിച്ചു. രാജൻ തുമ്പരത്തി, നാസ്സിൽ സലാം, ബാബു കാട്ടിക്കുളം എന്നിവർ ആശംസകൾ നേർന്നു. ശ്രീജ സുനിൽകുമാർ സ്വാഗതവും ജോ. സെക്രട്ടറി മാക്ക് നന്ദിയും പറഞ്ഞു. ശേഷം വിവിധ കലാപരിപാടികൾ നടന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top