പ്രതിഭാ മിലൻ രാഷ്ട്രഭാഷ വാർഡ് : മുകുന്ദപുരം പബ്ലിക് സ്കൂൾ തൃശ്ശൂർ ജില്ലയിൽ രണ്ടാം സ്ഥാനത്ത്

നടവരമ്പ് : കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ദേശീയ ഹിന്ദി അക്കാദമി സംഘടിപ്പിച്ച പ്രതിഭാ മിലൻ 2020-ൽ മുകുന്ദപുരം പബ്ലിക് സ്കൂൾ തൃശ്ശൂർ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം എൻ. കൃഷ്ണപിള്ള സംസ്കൃതി കേന്ദ്രം ഹാളിൽ നടന്ന പരിപാടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറും അക്കാദമിയുടെ മുഖ്യ രക്ഷാധികാരിയും ആയ വി. ശശിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുകുന്ദപുരം പബ്ലിക് സ്കൂളിലെ ഗോപിക എസ് (അഞ്ചാം ക്ലാസ് ) ഒന്നാം റാങ്കും, മയൂഖ പി. ആർ ( രണ്ടാം ക്ലാസ്) രണ്ടാം റാങ്കും നേടി. രേഖ പ്രദീപ് തൃശ്ശൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പ്രതിഭാ മിലൻ അവാർഡ് ഏറ്റുവാങ്ങി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top