ഭജനോത്സവം- സമ്പ്രദായ ഭജന ഗായത്രി ഹാളിൽ ഞായറാഴ്ച

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ബ്രഹ്‌മശ്രീ കൃഷ്ണൻ ഭാഗവതർ ചെന്നൈയും, കൊച്ചി സത്‌സംഗും നേതൃത്വം നൽകുന്ന സമ്പ്രദായ ഭജന ഞായറാഴ്ച ഗായത്രി ഹാളിൽ നടക്കും. രാവിലെ 8.30ന് വനിതാ വിഭാഗം നയിക്കുന്ന സ്തോത്ര പാരായണത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 9:30 മുതൽ തോടയമംഗളത്തോടെ സമ്പ്രദായ ഭജന ആരംഭിച്ചു ഗുരുധ്യാനം, അഷ്ടപദി, പഞ്ചപദി, തരംഗം, ദിവ്യനാമം, ദീപപ്രദക്ഷിണം എന്നിവയോടെ വൈകീട്ട് 6നു സമാപിക്കും.

350 വർഷങ്ങൾക്ക് മുമ്പ് ഭഗവനാമ ബോധന്ദ്ര സ്വാമി, ശ്രീധര വെങ്കിടേശസ്വാമി, മരുതനെല്ലൂർ സദ്ഗുരു സ്വാമി എന്നീ യോഗിവര്യൻമ്മാർ പരിഷ്കരിച്ചു നടപ്പിൽ വരുത്തിയ സമ്പ്ര ദായമനുസരിച്ചാണ് ഈ ഭജന തുടർന്നുവരുന്നത്. ചടങ്ങിൽ വെച്ച് കേരളനടനത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ. ഗായത്രി സുബ്രമണ്യം, ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കെ എസ് സവിത, മൃദംഗ വാദനത്തിൽ ആകാശവാണിയിൽ ഗ്രേഡ് കരസ്ഥമാക്കിയ വി.വി. ഹരീഷ് എന്നിവരെ ആദരിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top