നടവരമ്പ് അമ്പുതിരുന്നാൾ 15, 16 തിയതികളിൽ, കൊടിയേറ്റം നടന്നു

നടവരമ്പ് : നടവരമ്പ് സെന്‍റ്  മേരീസ് അസംപ്ഷൻ ചർച്ചിൽ 15, 16 തിയതികളിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്‍റെ അമ്പുതിരുന്നാളിന്‍റെ കൊടിയേറ്റ് കർമ്മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ ജോയ് പലിയേക്കര നിർവഹിച്ചു. 14-ാം തീയതി കൂട് തുറക്കൽ, പ്രസുദേന്തി വാഴ്ച തിരുകർമ്മങ്ങൾ ക്ക് മുൻ വികാരിയും സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ഡേവിസ് ചെങ്ങിനിയാടൻ മുഖ്യകാർമികത്വം വഹിക്കും.

15-ാം തീയതി അമ്പ് എഴുന്നള്ളിപ്പിനോട് അനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക് രൂപത ചാൻസലർ ഫാ. ഡോ. നെവിൻ ആട്ടോക്കാരനും, 16-ാം തീയതി രാവിലെ 10 മണിക്കുള്ള തിരുനാൾ കുർബാനയ്ക്ക് കാട്ടൂർ വികാരിയും കൊടുങ്ങല്ലൂർ റിസർച്ച് അക്കാദമി ഡയറക്ടറുമായ ഫാദർ റിജോ പഴയാറ്റിൽ നേതൃത്വം നൽകും. ഇരിങ്ങാലക്കുട രൂപത ആദ്ധ്യാത്മിക കേന്ദ്രം വൈസ് റെക്ടർ ഫാ. ജിജി കുന്നേൽ തിരുനാൾ സന്ദേശം നൽകും. 17-ാം തീയതി പരേതരെ അനുസ്മരിക്കുന്ന കൃതജ്ഞതയും ഉണ്ടായിരിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top