ചേലൂക്കാവ് ശ്രീകുരുംബ ഭഗവതിക്ഷേത്രം താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട: ചേലൂക്കാവ് ശ്രീകുരുംബ ഭഗവതിക്ഷേത്രം താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ 14 വെള്ളിയാഴ്ച ആഘോഷിക്കുന്നു. രാവിലെ 11 മണിക്കുള്ള ഉച്ചപൂജ, നവകം, കലശാഭിഷേകം എന്നിവയ്ക്കുശേഷം 11:30 മുതൽ 1:30 വരെ അന്നദാനം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് 7 ആനകളോടെ പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം. ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, തുടർന്ന് അകത്തേക്ക് എഴുന്നുള്ളിപ്പ്. 6 45 ന് വിശ്വരാജ് വിനയകുമാർ, വേദ വിനയകുമാർ പെരിഞ്ഞനം അവതരിപ്പിക്കുന്ന സോപാനസംഗീതം. തുടർന്ന് നിറമാല ചുറ്റുവിളക്ക്. ഏഴു മണിമുതൽ പത്മിനി ബ്രാഹ്മണിയമ്മ അവതരിപ്പിക്കുന്ന ബ്രാഹ്മണിപ്പാട്ട്. എട്ടു മണി മുതൽ തായമ്പക 9 മണി മുതൽ ദുർഗ വിശ്വനാഥ് അവതരിപ്പിക്കുന്ന ശ്രീചക്ര ഗാനാമൃതം ഭക്തിഗാനസുധ. വെളുപ്പിന് പുറത്തേക്ക് എഴുന്നള്ളിപ്പ് പഞ്ചവാദ്യം മേളം പുലർച്ചെ അഞ്ചുമണിക്ക് അകത്തേക്ക് എഴുന്നള്ളിപ്പ്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top