‘ഗുഡ്ബൈ ലെനിൻ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2003 ലെ മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ഫിലിം അവാർഡ് നേടിയ ജർമ്മൻ ചിത്രമായ ‘ഗുഡ്ബൈ ലെനിൻ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 14 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. ജർമ്മനിയുടെ എകീകരണത്തിന് മുമ്പുള്ള കിഴക്കൻ ബെർലിനിലാണ് കഥ നടക്കുന്നത്. സ്റ്റാലിനിസ്റ്റ് രീതിയിലുള്ള ഭരണത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മകൻ അലക്സിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട് പാർട്ടി പ്രവർത്തക കൂടിയായ അമ്മ ക്രിസ്റ്റീന ബോധരഹിതയാകുന്നു. കോമയിൽ നിന്ന് മാസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ച് എത്തുന്ന അമ്മയിൽ നിന്ന് രാജ്യത്തിന്‍റെ പുതിയ രാഷ്ട്രീയത്തെ മറച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അലക്സും മറ്റ് കുടുംബാംഗങ്ങളും. സമയം 121 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top