ഒ.എൻ.വി യുടെ ചരമവാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : മലയാള കവിതയേയും ഗാന ശാഖയേയും പരസ്പരപൂരകമായി ആസ്വാദകമനസിൽ പ്രതിഷ്ഠിച്ച അനുഗ്രഹീതനായ എഴുത്തുകാരനാണ് ഒ.എൻ.വി കുറുപ്പ് എന്ന് ശക്തിസംസ്കാരികവേദി വിലയിരുത്തി. സാധാരണക്കാരനും കൂലിവേലക്കാരനും കർഷകത്തൊഴിലാളിക്കും ഒരുപോലെ മനസിലാകുന്ന ഭാഷയിൽ കവിത രചിച്ച അദ്ദേഹം ജനമനസ്സിൽ എക്കാലവും ജീവിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. “പൊന്നരിവാൾ അമ്പിളിയിൽ കല്ലെറിയുന്നോളെ… ” തുടങ്ങിയ ഗാനങ്ങൾ ഏറ്റുപാടാത്ത ഒരൊറ്റയാളും അക്കാലത്തു മലയാളത്തിലുണ്ടായിരുന്നില്ല. പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. കവി എ.പി.ഡി നമ്പീശൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ ഹരി , പി മുരളീകൃഷ്ണൻ , ടി.ജി. സിബിൻ, ഹരി ഇരിങ്ങാലക്കുട തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഒ.എൻ.വി യുടെ അതിപ്രശസ്തമായ ‘ഭൂമിക്കൊരു ചരമഗീതം’ത്തെകുറിച്ചു ചർച്ച നടത്തി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top