ലഹരിക്കായി പണം കണ്ടെത്തുന്നത്തിന് ബൈക്ക് മോഷ്ടിക്കുന്ന യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : മയക്കുമരുന്നിനും മദ്യത്തിനും പണം കണ്ടെത്തുന്നതിനായി ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുന്ന യുവാക്കൾ അറസ്റ്റിൽ. കോണത്തകുന്ന് പുഞ്ചപറമ്പ് കായംകുളം വീട്ടിൽ ഹാഷിം (22), പുത്തൻചിറ പാറങ്ങാടി കാനത്ത്പറമ്പിൽ റിസ്വാൻ (21) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഞ്ചേരിയിൽ നിന്നും ഒരു ബൈക്കും കരുവന്നൂരിൽ നിന്നും മാറ്റൊരു ബൈക്കും പോലീസ് കണ്ടെടുത്തു. മറ്റൊരു വാഹനം വാങ്ങിയ ആളെ അന്വേഷിച്ചു വരികയാണ്.

കോണത്ത്കുന്ന് സ്വദേശിയുടെ പരാതിയിലാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് സമാനമായ പല കേസുകളും ജില്ലയിൽ പലയിടത്ത് നടന്നതായി അറിയാൻ കഴിഞ്ഞത്, തുടർന്ന് ഇരിങ്ങാലക്കുട DySP പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. എസ്.ഐ കെ എസ് സുബിന്ത്, എസ്.ഐ ഡെന്നി, ജോസി ജോസ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, സുനീഷ്, ഫൈസൽ, എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top