ജെ.സി.ഐ ജനറൽ ആശുപത്രിയിൽ നവജാത ശിശു സംരക്ഷണ യൂണിറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ജെ.സി ഐ ഗവ. ഹോസ്പിറ്റലിൽ നവജാത ശിശു സംരക്ഷണ യൂണിറ്റ് ആരംഭിച്ചു. തശൂർ പാർലമെൻറ് അംഗം ടി.എൻ പ്രതാപൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിവേഴ്സൽ ട്രാൻസ്ഫർ സർവ്വീസസിന്‍റെ സ്പോൺസർഷിപ്പോടുകൂടിയാണ് കേന്ദ്രം സ്ഥാപിച്ചത്. മുനിസിപ്പൽ ചെയർ പേഴസൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. ജെ.സിഐ പ്രസിഡന്റ് ജെൻസൻ ഫ്രാൻസീസ് മുഖ്യ പ്രഭാഷണവും ഗവ. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മിനിമോൾ ആമുഖ പ്രസംഗവും നിർവഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാർ കുര്യൻ ജോസഫ്, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ. അബദുൾ ബഷിർ, പ്രതിപ്രക്ഷ നേതാവ് പി.വി. ശിവകുമാർ , കൗൺസിലർ സോണിയ ഗിരി, പ്രോഗ്രാം ഡയറക്ടർ ടെൽസൻ കോട്ടോളി, യൂണിവേഴ്സൽ ട്രാൻസ്ഫെർ ഡയറക്ടർ നിഷിന നിസ്സാർ, ജെയിംസ് അക്കരക്കാരൻ എന്നിവർ സംസാരിച്ചു.

നവജാത ശിശുസംരക്ഷണ കേന്ദ്രം സ്പോൺസർ ചെയ്ത നിസ്സാർ അഷറഫിനെ എം.പി. ടി . എൻ പ്രാതാപൻ പൊന്നാട അണിച്ച് ആദരിച്ചു. ഗവ. ആസ്പത്രിയിൽ തുടങ്ങിയിരിക്കുന്ന ഈ ശിശു സംരക്ഷണ ക്രേന്ദ്രം ആത്യാധുനിക രീതിയിലുള്ള ശീതികരിച്ചു നവിന സജീകരണങ്ങോളോടു കൂടിയുള്ളതാണന്നും അധികം താമസിയാതെ തന്നെ പ്രസവവാർഡ് മുഴുവൻ ശീതികരിക്കുന്ന വലിയൊരു സംവിധാനത്തിലേക്ക് കൊണ്ടു വരുവാൻ ജെ.സി ഐ യുടേയും നിസ്സാർ അഷറഫിൻറേയും നേതൃത്യത്തിൽ കഴിയുo എന്ന് എം.പി. ടി.എൻ പ്രാതാപൻ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top