കൊറോണ വ്യാജവാർത്ത പ്രചരിപ്പിച്ച യുവാവിനെ കാട്ടൂരിൽ അറസ്റ്റ് ചെയ്തു

കാട്ടൂർ : കാട്ടൂരിലെ ഒരു വാട്സപ്പ് ഗ്രൂപ്പിൽ കൊറോണ വൈറസ് കുന്നംകുളം ഭാഗത്ത് പടർന്നു പിടിക്കുന്നുവെന്ന വ്യാജവാർത്ത പോസ്റ്റ് ചെയ്ത എടത്തുരുത്തി സ്വദേശി വിപിൻ (34)നെ കാട്ടൂർ എസ്.ഐ. വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും, വരുംദിവസങ്ങളിൽ വ്യാജവാർത്ത ഷെയർ ചെയ്തവരും പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. എ.എസ്.ഐ വസന്തകുമാർ , സിന്ധു എം.വി. എന്നവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top