അഖില കേരള ഇന്റർ ക്ലബ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റ്  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ 7,8,9 തീയതികളിൽ

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ബാസ്കറ്റ്ബോൾ അലുമിനിയും എസ്.ഡി.എസ്.ഐ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഇരിങ്ങാലക്കുട ബാസ്കറ്റ്ബോൾ 2020’ അഖില കേരള ഇന്റർ ക്ലബ്ബ് ബാസ്കറ്റ്ബോൾ ടൂണമെന്റിലെ പുരുഷന്മാർക്കുള്ള പുന്നേലിപറമ്പിൽ ജോൺസൺ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും, വനിതകൾക്കുള്ള ആക്സിയോ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ഫെബ്രുവരി 7,8,9 തീയതികളിൽ നടക്കും. പുരുഷ വിഭാഗത്തിൽ നാസ് ക്ലബ് എറണാകുളം, എസ്.ഡി.എസ്.ഐ ഇരിങ്ങാലക്കുട, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, കാർമൽ ക്ലബ്ബ് ആലുവ, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, ശ്രീ കേരളവർമ്മ കോളേജ് തൃശൂർ എന്നീ ആറ് ടീമുകളും, വനിത വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, സെൻട്രലൈസ്ഡ് ഹോസ്റ്റൽ കണ്ണൂർ, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, അസ്മ്പ്ഷൻ കോളേജ് ചങ്ങനാശ്ശേരി എന്നീ നാലു ടീമുകളും പങ്കെടുക്കും.

മത്സരങ്ങൾ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ബിജോയ് പി.ആർ. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഉദ്ഘാടനം നിർവഹിക്കും. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് നെരിഞ്ഞമ്പിള്ളി അധ്യക്ഷത വഹിക്കും. ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 9:30ന് സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ ഉൻവിൻ ജെ ആന്റണി മുഖ്യാതിഥിയായിരിക്കും. തൃശ്ശൂർ ഡിസ്ട്രിക്ട് ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഫാ. റോയ് വടക്കൻ അദ്ധ്യക്ഷത വഹിക്കും. അന്നേ ദിവസം വുമൺസ് ഫൈനൽ 6 മണിക്കും, മെൻസ് ഫൈനൽ ൮ മണിക്കും, അലുമിനി മാച്ച് 7:15നും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top