വാഹന പരിശോധനയിൽ നിറുത്താതെ പോയവരുടെ അഡ്രസ്സിൽ വീട്ടിൽ ചെന്ന് കൈയ്യോടെ പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ മോട്ടോർ വാഹന വകുപ്പ് സേഫ് കേരള മൊബൈൽ എൻഫോഴ്മെന്റിന്‍റെ  ചെക്കിംഗിനിടെ  പിൻസീറ്റ് യാത്രികർ ഹെൽമെറ്റ് ധരിക്കാതെ വന്നവർ വാഹനം നിർത്താതെ ഓടിച്ചു പോയവരെ അഡ്രസ്സ് എടുത്ത് വീട്ടിൽ ചെന്ന് കൈയ്യോടെ പിടികൂടി. ഒരാൾ ബാവൻസ് സ്കൂൾ വിദ്യാർത്ഥി സഹപാഠിയായ വിദ്യർത്ഥിനിയുടെ വാഹനം കുറച്ചു നേരത്തേക്ക് ഉപയോഗത്തിനെടുത്തതായിരുന്നു ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല സ്സ്റ്റോപ്പ് സിഗ്നൽ അവഗണിച്ചതും ലൈസൻസ് ഇല്ലാത്തിതിനും 12500 പിഴയടച്ചാണ് വാഹനം വിട്ടുനൽകിയത്. മറ്റൊരു കേസിൽ രാവിലെ കോളേജിലേക്ക് പോയ വിദ്യർത്ഥിയാണ് സ്റ്റോപ്പ് സിഗ്നൽ അവഗണിച്ചത് , ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും അത് മുൻപ് ഒരപകടം ഉണ്ടാക്കിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നതായിരുന്നു. ഇയാളുടെ ലൈസൻസിൻമേൽ തുടർനടപടിയെടുത്ത് ലൈസൻസ് ക്യാൻസൽ ചെയ്യാൻ നടപടി യുമായി മുന്നോട്ട് പോകുന്നു.

വാഹന പരിശോധനയ്ക്ക് നിർത്താതെ പോയത്തിന് മൂന്ന് പേർക്ക് 2000 രൂപ വീതം ഫൈൻ ഈടാക്കി. അമിത വേഗത്തിന് 1500 രൂപ വീതം ഫൈൻ ഈടാക്കി. ലൈസൻസ് ഇല്ലാത്ത 10 പേരെ ഒരാഴ്ചയ്ക്ക ഉള്ളിൽ പിടികൂടി. ഹെൽമെറ്റ് ഇല്ലാത്ത 108 പേരെ ഒരാഴ്ചയ്ക്ക ഉള്ളിൽ പിടി കൂടി. വാഹന പരിശോധനയ്ക്ക എം.വി.ഐ മാരായ ബിജോയ് പിറ്റർ ,സുരേഷ് നാരായണൻ എന്നിവർ നേത്യത്വം നൽകി. സംഘത്തിൽ എ.എം വി.ഐ മാരായ പ്രവിൺ .പി .പി ,അരുൺ .എം.ആർ , സനീഷ് .ടി .പി എന്നിവരും ഉണ്ടായിരുന്നു.

കൈ കാണിച്ച് നിർത്താത്തവർക്കെതിരെ കർശനമായി അഡ്രസ്സ് എടുത്ത് തുടർ നടപടികളുമായി മുന്നോട്ട് പോയി റിപ്പോർട്ട് നൽകണം എന്ന് എൻഫോഴ്സ്മെന്റ് ആർ ടി ഓ ഷാജി മാധവന്റെ നിർദേശനുസരണമാണ് നടപടികൾ തുടർന്നും സ്കൂൾ സ്സുകളുടെയും സ്റ്റേജ് ക്യാരേജ് ബസ്സുകളുടെയും നിയമനിഷേധനങ്ങൾക്കെതിരെ വരുംകർശന നടപടി ഉണ്ടാകും എന്നും ആർ ടി ഓ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top