കൊറോണ പ്രതിരോധം : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ജനറല്‍ ആശുപത്രിയില്‍ മാസ്‌ക് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കൊറോണ വൈറസിന് പ്രതിരോധം തീര്‍ത്ത് കൊണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തുന്നവർക്ക് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് മാസ്‌ക് വിതരണം ചെയ്തു. മാസ്‌കിന്‍റെ തരണോദ്ഘാടനം ലയണ്‍സ് ക്ലബ് പ്രസിഡന്റ് റെജി മാളക്കാരന്‍ ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. ട്രഷറര്‍ ബിജു ജോസ് കൂനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ. മിനിമോള്‍, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ജി.എസ്.ടി കോര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില, ഡിസ്ട്രിക്റ്റ് ക്യാമ്പിനറ്റ് ജോയിന്റ് സെക്രട്ടറി പോള്‍ തോമസ് മാവേലി എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ് ഭാരവാഹികളായ അഡ്വ. ജോണ്‍ നിധിന്‍ തോമസ്, എബിന്‍ വെള്ളാനിക്കാരന്‍, എന്‍.എന്‍ ശശി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top