ആസാമീസ് ചിത്രം ‘ബുൾ ബുൾ കാൻ സിംഗ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച ആസാമീസ് ചിത്രത്തിനുള്ള 2018ലെ ദേശീയ അവാർഡ് നേടിയ ‘ബുൾ ബുൾ കാൻ സിംഗ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 7 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. വില്ലേജ് റോക്ക്സ്റ്റാഴ്സ് എന്ന ചിത്രത്തിലൂടെ അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട റിമാദാസിന്‍റെ   രണ്ടാമത്തെ ചിത്രം ബുൾബുൾ എന്ന കൗമാരക്കാരിയും രണ്ട് സമപ്രായക്കാരും ലിംഗബോധങ്ങളുമായി സമരസപ്പെടുന്നതിന്‍റെ പ്രമേയമാണ് ആവിഷ്ക്കരിക്കുന്നത്. ടൊറന്റോ, ബെർലിൻ, ന്യൂയോർക്ക് ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ച ചിത്രത്തിന്‍റെ   സമയം 97 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top