ഉത്തരവ് അവഗണിച്ചും ബൈപാസ് റോഡിൽ ബസ്സുകളുടെ അനധികൃത പാർക്കിംഗ്

ഇരിങ്ങാലക്കുട : പുതുതായി സഞ്ചാരയോഗ്യമാക്കിയ ബൈപാസ്സ്‌ റോഡിൽ കുപ്പികഴുത്തിനു സമീപം ബസ്സുകളുടെ പാർക്കിങ്ങ് തുടരുന്നത് വളരെ അപകടസാധ്യത ഉണ്ടാക്കുന്നു. ബൈപാസ്സ്‌ റോഡിൽ ബസ്സ് തുടങ്ങിയ മറ്റു വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിരിക്കുന്നു എന്നും ബസുകൾ കുത്തി തിരിക്കുന്നതും ഒഴിവാക്കുക എന്നും നഗരസഭ സെക്രട്ടറിയുടെ പേരിൽ ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം അവഗണിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്ത് രണ്ട് ദിവസത്തിനകം തന്നെ നിയമ ലംഘനം നിർബാധം തുടരുകയാണ്.

കാട്ടൂർ റോഡിൽ ബൈപാസ്സ്‌ തുടങ്ങുന്നിടത്തു കാലിയായ ബസുകൾ വന്ന് തിരിക്കുന്നത് മുൻപേ തന്നെ ഇവിടെ ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട് . ബൈപാസ്സ്‌ തുറന്നിട്ടും ഈ അവസ്ഥയിൽ മാറ്റമൊന്നുമില്ല. ബൈപാസ്സിലൂടെ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ കാട്ടൂർ റോഡ് ചേരുന്നിടത് തിരിയുമ്പോൾ അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. ബൈപാസ്സ്‌ റോഡിൽ ഹംബ് വേണമെന്ന നിർദേശം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

Leave a comment

Top