ഷഷ്ഠി ആഘോഷങ്ങൾക്ക് ശേഷം മണിക്കൂറുകൾക്കകം പരിസരങ്ങൾ വൃത്തിയാക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷങ്ങൾ കഴിഞ്ഞു മണിക്കൂറുകൾക്കകം പരിസരവും പാതയോരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി ഇരിങ്ങാലക്കുട നഗരസഭ. ആരോഗ്യ വിഭാഗത്തിന്‍റെ 15 പേരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡ് ഉണ്ടാക്കിയാണ് ഈ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ കെ ജി അനിലിന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ മുതൽ ശുചികരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷങ്ങൾ കഴിഞ്ഞു മണിക്കൂറുകൾക്കകം പരിസരവും പാതയോരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി ഇരിങ്ങാലക്കുട നഗരസഭ. ആരോഗ്യ വിഭാഗത്തിന്‍റെ 15 പേരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡ് ഉണ്ടാക്കിയാണ് ഈ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ കെ ജി അനിലിന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ മുതൽ ശുചികരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന് ശേഷം പാതയോരങ്ങളിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വന്നടിയുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top