തെരുവിൽ ഉപവാസ സമരവുമായി എൻ.ജി.ഒ അസോസിയേഷൻ

ഇരിങ്ങാലക്കുട : കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചിന്‍റെ ആഭിമുഖ്യത്തിൽ ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു തെരുവിൽ ഉപവാസ സമരം നടത്തി. ആൽതറക്കൽ നടന്ന സമരം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എം.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് വി.എസ്. സിജോയ് അധ്യക്ഷത വഹിച്ചു. അഡ്വ. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു, അഡ്വ. തോമസ് ഉണ്ണിയാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നേതാക്കളായ കെ എസ് മനോജ്, പി ആർ കണ്ണൻ, എം പി. ധിൽരാജ്, റോയ് ചെമ്മണ്ട, ബിജു കുറ്റിക്കാട്, ടിവി മുരളി, സി എ അനീഷ്, ബെറ്റി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top