സ്വയം തൊഴിൽ സംരംഭകർക്കായി നഗരസഭയിൽ സംരംഭകത്വ വികസന പരിശീലനം

ഇരിങ്ങാലക്കുട : നാഷണൽ അർബൻ ലൈവിലിഹുഡ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ സ്വയം തൊഴിൽ സംരംഭകർക്കായി ഫെബ്രുവരി 3 മുതൽ 7 വരെ നഗരസഭ മിനി ടൗൺഹാളിൽ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4:30 വരെയാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പലിശ സബ്സിഡിയോടു കൂടി ബാങ്ക് ലോൺ ലഭ്യമാക്കുന്നതിന് അവസരമുണ്ട്. നഗരസഭ പരിധിയിൽ താമസക്കാരായ, റേഷൻ കാർഡ് പ്രകാരം വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. താല്പര്യമുള്ളവർ ഫെബ്രുവരി 1ന് മുമ്പായി നഗരസഭ എൻ.യു.എൽ.എം ഓഫീസ്, കുടുംബശ്രീ ചെയർപേഴ്സൺ മാർ എന്നിവരുമായി ബന്ധപ്പെട്ട് റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ് എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top