തുമ്പൂർ കാറപകടം: ഒളിവിലായിരുന്ന കാർയാത്രികരിൽ 2 പേർ പോലീസിൽ കിഴടങ്ങി

കല്ലേറ്റുംകര : തുമ്പൂർ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കഴിഞ്ഞു മടങ്ങുന്നവരുടെ മേൽ കാർ പാഞ്ഞുകയറി നാല് പേർ മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മുങ്ങിയ പ്രതികളടക്കം രണ്ടുപേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ ചികിത്സയ്ക്കിടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നിന്നും മുങ്ങിയ പൈങ്ങോട് മാളിയേക്കൽ ക്ലീറ്റസ്(20), കാറിൽ സഹയാത്രികനായ മാളിയേക്കൽ നോയൽ (21) എന്നിവരാണ് ആളൂർ പോലീസിനു മുന്നിൽ ശനിയാഴ്ച രാത്രി കിഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് എസ് ഐ കെ.എസ്. സുശാന്ത് അറിയിച്ചു. കാറിലുണ്ടായിരുന്ന മറ്റു നാലു പേരെ സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു അവർ ഇപ്പോൾ റിമാൻഡിലാണ്. ബത്തിലെ നാലു പേർ കാര്‍ പാഞ്ഞുകയറി മരിച്ച സംഭവത്തിൽ വള്ളിവട്ടം പൈങ്ങോട് സ്വദേശികളായ കാറിലുണ്ടായിരുന്ന മാളിയേക്കൽ ആഗ്നൽ (21), ചാണാശ്ശേരി ദയലാൽ (20), വേങ്ങശ്ശേരി ജോഫിൻ (20), എരുമക്കാട്ടുപറമ്പിൽ റോവിൻ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

കാവടി മഹോത്സവം കണ്ടു വീട്ടിലേക്ക് നടന്നു പോയവര്‍ക്കിടയിലേക്ക് ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മദ്യപിച്ചിചായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാവടി ആഘോഷം കാണാന്‍ വന്നതായിരുന്നു സംഘം. വെള്ളാങ്കല്ലൂര്‍ ഭാഗത്തു നിന്ന് തുമ്പൂരിലേയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു എതിര്‍ വശത്തുകൂടി കൊറ്റനെല്ലൂര്‍ ഭാഗത്തേയ്ക്ക് നടന്നു പോയവരെ ഇടിച്ചു വീഴിത്തിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൊറ്റനെല്ലൂര്‍ തെരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (54), സുബ്രന്റെ മകള്‍ പ്രജിത (23), മണ്ണാന്തറ വീട്ടില്‍ ബാബു (52),ബാബുവിന്റെ മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്.

related news : തുമ്പൂര്‍ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കണ്ടു മടങ്ങുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 പേര്‍ മരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top