വിദ്യാർത്ഥികൾക്കായി റിപ്പബ്ലിക് ദിന പ്രസംഗമത്സരം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്ച ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി/ കോളേജ് വിദ്യാർത്ഥികൾക്കായി റിപ്പബ്ലിക് ദിന പ്രസംഗമത്സരം നടത്തുന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള വിഷയം ‘ഭാരതീയത’ എന്നതും ഹയർ സെക്കന്ററി / കോളേജ് വിദ്യാർത്ഥികൾക്കുള്ള വിഷയം ‘ജനാധിപത്യം – അറിവും പൊരുളും’ എന്നതുമാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 23 നകം പേരു നൽകേണ്ടതാണ്. മത്സരാർത്ഥികൾ ജനുവരി 26 രാവിലെ 9 മണിക്ക് കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയത്തിൽ എത്തേണ്ടതാണ്. വിജയികൾക്ക് അന്നേ ദിവസം തന്നെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9946732675 , 9447047101 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top