അച്ഛൻ അദ്ധ്യക്ഷനും മകൻ ഉദ്ഘാടകനുമായ അപൂർവ സന്ദർഭത്തിന് വേദിയായി പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം

ഇരിങ്ങാലക്കുട : കൊച്ചി സർവകലാശാല മുൻ ഉദ്യോഗസ്‌ഥൻ പി.ആർ. രാജഗോപാലൻ അദ്ധ്യക്ഷനായുള്ള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ നോർത്ത് ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി മകനും ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായ പി.ആർ ബിജോയ് എത്തിയത്‌ കൗതുകമായി. പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജോയ്‌ മണ്ടകത്ത്, ജില്ലാ കമ്മിറ്റി അംഗം ജോസ്‌ കോമ്പാറ, ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ മാളിയേക്കൽ, യൂണിറ്റ് സെക്രട്ടറി അലോഷ്യസ്‌ പനക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top