ഗ്രാമീൺ സമൃദ്ധി സൂപ്പർ മാർക്കറ്റ് മാപ്രാണത്ത് പ്രവർത്തനമാരംഭിച്ചു

മാപ്രാണം: സഹകാർ ഭാരതിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം പ്രദേശത്തെ 1000 കുടുംബങ്ങളുടെ കൂട്ടായ്മയിൽ ഗ്രാമീൺ സമൃദ്ധി സൂപ്പർ മാർക്കറ്റ് മാപ്രാണത്ത് നന്തിക്കര റോഡിൽ പ്രവർത്തനം ആരംഭിച്ചു. ജനം ടിവി ഡയറക്ടർ കെ കെ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. സഹകാർ ഭാരതി സംസ്ഥാന സെക്രട്ടറി പി കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. പർച്ചേസ് കാർഡ് വിതരണം ആർഎസ്എസ് ഇരിങ്ങാലക്കുട ഗാർഡ് സംഘചാലക് പികെ പ്രതാപ് വർമ്മ രാജ നിർവഹിച്ചു. മാപ്രാണം ഹോളിക്രോസ് വികാരി ഫാ. ജോസ് അരിക്കാട്ട്, കാട്ടുങ്ങച്ചിറ ഇമാം അഷറഫ് ബാവഫി, ചെറുശ്ശേരി വിവേകാനന്ദ ആശ്രമം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.

വ്യാപാരി വ്യവസായി ഏകോപനസമിതി മാപ്രാണം യൂണിറ്റ് പ്രസിഡന്റ് എം ലോഹിതാക്ഷൻ ആദ്യവില്പന നിർവഹിച്ചു. സഹകാർ ഭാരതി ജില്ലാ സംഘടനാ സെക്രട്ടറി സന്തോഷ് വെള്ളാപ്പള്ളി, മുകുന്ദപുരം താലൂക്ക് സെക്രട്ടറി അജിതൻ ചെങ്ങാലൂർ, നിവേദിത വിദ്യാനികേതൻ മാപ്രാണം സെക്രട്ടറി സി സി ഷിബു, ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി ലിബിൻ രാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മാപ്രാണം യൂണിറ്റ് സെക്രട്ടറി കെ മണികണ്ഠൻ സ്വാഗതവും എംജെ നിധിൻ നന്ദിയും പ്രകാശിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top