അവിട്ടത്തൂർ സ്കൂളിൽ ഗണിതോത്സവം ആരംഭിച്ചു

അവിട്ടത്തൂർ : വെള്ളാങ്ങല്ലുർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത്തല മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഗണിതോത്സവം അവിട്ടത്തൂർ എൽ.ബി.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള 6,7,8 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ആർ പി ട്രെയിനർമാർ, കണക്ക് അധ്യാപകർ, വിദഗ്ധർ തുടങ്ങിയവർ മൂന്നുദിവസത്തെ ക്ലാസുകൾ നയിക്കും. ഗണിതോത്സവം തിങ്കളാഴ്ച സമാപിക്കും.

വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി പീറ്റർ ഉത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ കെ വിജയൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായ എസി സുരേഷ്, കെ കെ കൃഷ്ണൻ നമ്പൂതിരി, പി ടി എ പ്രസിഡന്റ് ടി കെ ശശി, സ്കൂൾ ഹെഡ്മാസ്റ്റർ മെജോ പോൾ, പ്രിൻസിപ്പൽ ഡോ. എ വി രാജേഷ്, സീമോൾ പോൾ സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top