കണ്ണോളിച്ചിറ പാടശേഖരത്തിൽ മുണ്ടകൻ കൃഷി വിളവെടുത്തു

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കണ്ണോളിച്ചിറ പാടശേഖരത്തിൽ മുണ്ടകൻ കൃഷിയുടെ വിളവെടുത്തു. ഈ വർഷം 50 ഏക്കർ ജൈവകൃഷി ഉൾപ്പെടേ 75 ഏക്കറിലധികം സ്ഥലത്താണ് കണ്ണോളിച്ചിറ പാടശേഖരത്തിൽ കൃഷി ചെയ്തിരിക്കുന്നത്. കൊയ്ത്ത് ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ് മെമ്പർ രേഖ സുരേഷ്, കൃഷി ഓഫീസർ സി.ആർ. സഞ്ജു, ലത വർഗീസ്, മാത്തച്ചൻ കോലംകണ്ണി, പാപ്പച്ചൻ കൈതാരത്ത്, സതീശൻ കോമ്പാത്ത് എന്നിവർ സംസാരിച്ചു. പാടശേഖര സമിതിയിലുള്ള കർഷകർ നാട്ടുകാർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top