ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന യുവാവിനെ 24 മണിക്കൂറില്‍ പോലീസ് സാഹസികമായി പിടികൂടി

വെള്ളാങ്കല്ലൂര്‍ : ആഢംബര ജീവിതത്തിനായി സുഹൃത്തിന്‍റെ ബൈക്ക് ഉപയോഗിച്ച് വെള്ളാങ്കല്ലൂര്‍ പാലപ്രക്കുന്നില്‍ കഴിഞ്ഞ ദിവസം റോഡിലൂടെ തനിയെ നടന്ന് പോവൂകയായിരുന്ന വീട്ടമ്മയുടെ 3 പവന്‍റെ സ്വർണമാല കവര്‍ന്ന യുവാവിനെ 24 മണിക്കൂറില്‍ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കോടന്നൂര്‍ ഹാഷ്മി നഗർ സ്വദേശി നാരയണന്‍കാട്ട് വീട്ടില്‍ ശരത്ത്‌ലാല്‍ (31) നെയാണ് ഇരിങ്ങാലക്കുട സി ഐ ബിജോയ് പി ആറും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചയോടെ പാലപ്രക്കുന്നില്‍ വെച്ച് റോഡിലൂടെ തനിയെ നടന്ന് പോവൂകയായിരുന്ന ലീലയുടെ മാലയാണ് ബാജാജ് പള്‍സര്‍ ബൈക്കിലെത്തിയ ശരത്ത് അതിവേഗം പൊട്ടിച്ച് കടന്നുകളഞ്ഞത്ത് .

മാല നഷ്ടപ്പെട്ടത് ലീല അറിയുന്നത് തന്നെ ഏറെ കഴിഞ്ഞാണ്. സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം തന്നെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. എസ് ഐ സുബിന്ത് കെ എസ്, പോലീസ് ഉദ്യേഗസ്ഥരായ അനൂപ് ലാലന്‍, ജോസി ജോസ്, അനീഷ് പി വി, പ്രവീണ്‍ ഭാസ്‌ക്കരന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top