ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരം കഥകളി ചെണ്ടവാദകൻ കലാമണ്ഡലം കൃഷ്ണദാസിന്

ഇരിങ്ങാലക്കുട : ഡോ. കെ.എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരം കഥകളി ചെണ്ടവാദകൻ കലാമണ്ഡലം കൃഷ്ണദാസിന് നൽകും. ജനുവരി 19 ഞായറാഴ്ച ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടക്കുന്ന കഥകളി ക്ലബ്ബിന്‍റെ  വാർഷിക ആഘോഷത്തിന് പുരസ്‌കാരം സമർപ്പിക്കും. അന്നേദിവസം പി ബാലകൃഷ്ണൻ സ്മാരക കഥകളി എൻഡോവ്മെന്റ് കോട്ടകൽ പി എസ് വി നാട്യസംഘത്തിലെ ചെണ്ട വിഭാഗം വിദ്യാർത്ഥി അശ്വിന് നൽകുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെ പി മോഹനൻ പുരസ്കാര ദാനം നിർവഹിക്കും. ഡോക്ടർ എ എൻ
കൃഷ്ണൻ ആശംസകൾ നേരുന്നു. ശേഷം കോട്ടക്കൽ കേശവൻ കുണ്ടലയാർ, മാർഗി വിജയകുമാർ, കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കുന്ന നരകാസുരവധം കഥകളിയും ഉണ്ടായിരിക്കും എന്ന് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി പ്രസിഡന്റ് അഗ്നിശർമ്മൻ, സെക്രട്ടറി കെ വി ചന്ദ്രൻ, പ്രൊഫ. എം കെ ചന്ദ്രൻ എന്നിവർ അറിയിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top