പത്രപ്രവർത്തനത്തിലൂടെ മൂർക്കനാട് സേവ്യർ നാട്ടിലെ വികസനത്തിന്‍റെ   വഴികാട്ടിയായി- സാവിത്രി ലക്ഷ്മണൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഗ്രാമീണ മേഖലയിൽപോലും വികസനത്തിന്‍റെ വഴികാട്ടിയാകാൻ തന്‍റെ  നിസ്വാർത്ഥമായ പത്രപ്രവർത്തനത്തിലൂടെ നിരന്തരം ശ്രമിച്ച വ്യക്തിയായിരുന്നു മൂർക്കനാട് സേവ്യർ എന്ന് മുൻ മുകുന്ദപുരം എം.പി. സാവിത്രി ലക്ഷ്മണൻ പറഞ്ഞു. മൂർക്കനാട് സേവ്യർ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇരിങ്ങാലക്കുട പ്രസ് ക്ലബ് മുൻ പ്രസിഡന്റും, മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്‍റെ 13 -ാം ചരമവാർഷികാചരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഉണ്ണിക്കൃഷ്ണൻ കിഴുത്താനി അധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യൻ സ്വാമി പള്ളിക്കൽ സുനിൽ മുഖ്യാഥിതിയായിരുന്നു.

കെ. ഹരി, ഔസേപ്പ് കോടന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഹരി ഇരിങ്ങാലക്കുട, പി.കെ. ഭരതൻ മാസ്റ്റർ, ബാലകൃഷ്ണൻ അഞ്ചത്ത്, പി.എ. സീതി മാസ്റ്റർ, ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ, രാധാകൃഷ്ണൻ വെട്ടത്ത്, ജോസ് മഞ്ഞില , ജോൺസൺ എടത്തിരുത്തിക്കാരൻ, റഷീദ് കാറളം, ടി.ജി. സിബിൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top