ആരോഗ്യപച്ച കൃഷി കൂട്ടായ്മ – ആദ്യ വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : കൃഷി ചെയ്യുന്നതിലൂടെ ആശുപത്രി കോമ്പൗണ്ട് വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പി പി യൂണിറ്റിലെ പൊതുജനാരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും കൃഷി കൂട്ടായ്മയായ ‘ആരോഗ്യപച്ച’, ആശുപത്രി കോമ്പൗണ്ടിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ നിർവഹിച്ചു. ആശുപത്രിയിലെ മാതൃശിശു വിഭാഗം കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലം വൃത്തിയാക്കി അവിടെയാണ് കൃഷി നടത്തിയത്. ജൈവ മാലിന്യം വളമാക്കി മാറ്റി അത് ഉപയോഗിച്ചാണ് കാർഷികോൽപാദനം നടത്തുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top