തുമ്പൂർ അപകടമരണം : കാറിലുണ്ടായിരുന്ന 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു

കല്ലേറ്റുംകര : തുമ്പൂർ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കഴിഞ്ഞു നടന്നുവരികയായിരുന്നു രണ്ട് കുടുംബത്തിലെ നാലു പേർ കാര്‍ പാഞ്ഞുകയറി മരിച്ച സംഭവത്തിൽ വള്ളിവട്ടം പൈങ്ങോട് സ്വദേശികളായ നാല് യുവാക്കളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു, കാറിലുണ്ടായിരുന്ന മാളിയേക്കൽ ആഗ്നൽ (21), ചാണാശ്ശേരി ദയലാൽ (20), വേങ്ങശ്ശേരി ജോഫിൻ (20), എരുമക്കാട്ടുപറമ്പിൽ റോവിൻ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. കാവടി മഹോത്സവം കണ്ടു വീട്ടിലേക്ക് നടന്നു പോയവര്‍ക്കിടയിലേക്ക് ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മദ്യപിച്ചിചായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാവടി ആഘോഷം കാണാന്‍ വന്നതായിരുന്നു സംഘം. വെള്ളാങ്കല്ലൂര്‍ ഭാഗത്തു നിന്ന് തുമ്പൂരിലേയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു എതിര്‍ വശത്തുകൂടി കൊറ്റനെല്ലൂര്‍ ഭാഗത്തേയ്ക്ക് നടന്നു പോയവരെ ഇടിച്ചു വീഴിത്തിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൊറ്റനെല്ലൂര്‍ തെരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (54), സുബ്രന്റെ മകള്‍ പ്രജിത (23), മണ്ണാന്തറ വീട്ടില്‍ ബാബു (52),ബാബുവിന്റെ മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്.
related news : തുമ്പൂര്‍ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കണ്ടു മടങ്ങുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 പേര്‍ മരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top