നഗരസഭ പ്ലാസ്റ്റിക് നിരോധന വിളംബര റാലി നടത്തി

ഇരിങ്ങാലക്കുട : ‘പ്ലാസ്റ്റിക് ഉപേക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ ‘ എന്ന സന്ദേശവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിരോധന വിളംബര റാലി നടത്തി. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നഗരസഭ മന്ദിരത്തിനു മുന്നിൽനിന്നും റാലി ഫ്ളാഗ്ഓഫ് ചെയ്തു. വിളംബര റാലി നഗരപ്രദക്ഷിണം വച്ച് ടൌൺ ഹാളിൽ സമാപിച്ചു. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്നും വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്ഡുകളുമേന്തി റാലിയിൽ പങ്കെടുത്തു. നഗരസഭ കൗൺസിലർമാർ റാലിക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top