ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട : പ്രൊഫ. കെ യൂ അരുണൻ എം.എൽ.എ.യുടെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇരുപത് ലക്ഷം രൂപ ചിലവാക്കി കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ നെടുമ്പുര, ഇരിങ്ങാലക്കുട നഗരസഭയിലെ പോസ്റ്റ്‌ ഓഫീസ് പരിസരം, ജനറൽ ആശുപത്രി പരിസരം, ആളൂർ ഗ്രാമ പഞ്ചായത്തിലെ കല്ലേറ്റുങ്കര റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവടങ്ങളിലേക്ക് അനുവദിച്ച ഹൈ മാസ്ററ് ലൈറ്റിന്‍റെ നിർമ്മാണം പൂർത്തീകരിച്ചു. ഇതിൽ നെടുമ്പുര, പോസ്റ്റ്‌ ഓഫീസ് പരിസരം, ജനറൽ ആശുപത്രി പരിസരം എന്നിവിടങ്ങളിലെ ഹൈ മാസ്ററ് വിളക്കുകൾ തെളിയിച്ചതായും കല്ലേറ്റുങ്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹൈ മാസ്ററ് അടുത്ത ദിവസത്തിൽ തന്നെ ഉദ്ഘാടനം നടത്തുന്നതാണെന്നും എം എൽ എ അറിയിച്ചു. തുറവൂരിലുള്ള സിൽക്ക് കമ്പനിക്കായിരുന്നു നിർവഹണ ചുമതലയെന്നും എം എൽ എ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top