ആവേശത്തിരയിളക്കി തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം

തുമ്പൂർ : വർണപ്രപഞ്ചം തീർത്ത് തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിൽ വിവിധ കരക്കാരുടെ കാവടിവരവ് ഭക്തജനങ്ങളെ ആവേശ കൊടുമുടിയിലേക്കുയർത്തി. രാവിലെ ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ച ശീവേലിയും പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിച്ച പഞ്ചാരി മേളം താള വിസ്മയം തീർത്തു, ശേഷം പകൽപ്പൂരവും, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ശിവദാസ് തുടങ്ങിയ എഴുപത്തഞ്ചോളം കലാകാരൻമാർ നയിച്ച പാണ്ടിമേളം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയും കുടമാറ്റവും ഉണ്ടായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top