സേവാഭാരതിയുടെ ജനറൽ ആശുപത്രി അന്നദാനം 13-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടത്തിവരുന്ന അന്നദാനത്തിന്‍റെ  13-ാം വാർഷികം ആഘോഷിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സേവനമാണ് ഭാരതത്തിന്‍റെ പരമമായ ധർമ്മമെന്നും, ധർമ്മത്തിലൂന്നിയ ജീവിതമാണ് നാം നയിക്കേണ്ടതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ലാ സഹകാര്യവാഹ് ടി കെ സതീഷ് സേവാ സന്ദേശത്തിൽ പറഞ്ഞു. 

സേവാഭാരതി പ്രസിഡന്റ് ഐ കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, കെ. .എസ്.ഇ. ലിമിറ്റഡ് ജനറൽ മാനേജർ എം. അനിൽകുമാർ, നാഷണൽ ഹൈസ്കൂൾ മാനേജർ വി പി ആർ മേനോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സേവാഭാരതി സെക്രട്ടറി ലിബിൻ രാജ്, അന്നദാന സമിതി സെക്രട്ടറി മുരളി കല്ലിക്കാട്ട്, അന്നദാന സമിതി പ്രസിഡന്റ് ഡി.പി നായർ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ഖണ്ഡ് സംഘചാലക് പി കെ പ്രതാപ വർമ്മ, സേവാഭാരതി രക്ഷാധികാരി ഭാസ്കരൻ പറമ്പിക്കാട്ടിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top