ചിന്താ സംഗമത്തിൽ ‘ദേശചരിത്രം’ ചർച്ചചെയ്തു

പൊഞ്ഞനം : കഴിഞ്ഞ നൂറ്റാണ്ടുകളിലെ നമ്മുടെ ഗ്രാമത്തിന്‍റെയും പരിസര ഗ്രാമങ്ങളുടേയും സാമൂഹ്യ, രാഷ്ട്രീയ, കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ അവസ്ഥകളെക്കുറിച്ച് അറിയുന്നതിന്നും, മാത്രമല്ല അറിവുകൾ കൈമാറുന്നതിനും ഉദ്ദേശിച്ച് കാട്ടൂർ കലാസദനം ചിന്താ സംഗമം പ്രതിമാസ പരിപാടിയുടെ ഭാഗമായി പൊഞ്ഞനം സമഭാവന ഹാളിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ ‘ദേശചരിത്രം’ എന്ന വിഷയം അവതരിപ്പിച്ച് ചർച്ചചെയ്തു. മുഹമ്മദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കലാസദനം പ്രവർത്തകനായ ആന്റണി കൈതാരത്ത് വിഷയം അവതരിപ്പിച്ചു. കാട്ടൂർ രാമചന്ദ്രൻ, അനിൽ ചരുവിൽ, അരുൺ വൻപറമ്പിൽ, വേളേക്കാട്ട് രാമചന്ദ്രൻ, ശശികാട്ടൂർ, കെ പി രാജൻ, എ എ ഡൊമിനി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top