തുമ്പൂർ അയ്യപ്പങ്കാവിൽ ആനച്ചമയം പ്രദർശനം, കാവടി അഭിഷേക മഹോത്സവം തിങ്കളാഴ്ച

തുമ്പൂർ : തിങ്കളാഴ്ച ആഘോഷിക്കുന്ന തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന്‍റെ ഭാഗമായി തലേ ദിവസമയ ഞായറാഴ്ച പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. ജനുവരി 13 തിങ്കളാഴ്ച ഉത്സവ ദിനത്തിൽ രാവിലെ 8 മുതൽ 10:30 വരെ ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ച ശീവേലിയും പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരി മേളം ഉണ്ടാകും. 10:30 മുതൽ 2:30 വരെ വിവിധ കരക്കാരുടെ കാവടിവരവും ആട്ടവും. വൈകീട് 4 മുതൽ പകൽപ്പൂരവും, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ശിവദാസ് തുടങ്ങിയ എഴുപത്തഞ്ചോളം കലാകാരൻമാർ നയിക്കുന്ന പാണ്ടിമേളം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവ ഉണ്ടാകും. 5:30ന് കുടമാറ്റം.  പുലർച്ചെ 3:20 മുതൽ ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കൊടിയിറക്കൽ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top