ഗ്രന്ഥശാലാ പ്രസ്ഥാനത്തിനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ പ്ലാറ്റിനം ജൂബിലി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇരിങ്ങാലക്കുട എസ്.എൻ. ഹയർ സെക്കന്ററി സ്ക്കൂളിൽ ജൂബിലി സമ്മേളനം പ്രെഫ. കെ .യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പി. തങ്കം അധ്യക്ഷത വഹിച്ചു. ഡോ. എസ്.കെ. വസന്തൻ ജൂബിലി പ്രഭാഷണം നടത്തി. മുൻകാല ലൈബ്രറി പ്രവർത്തകരെ എം.എ. എ.ആദരിച്ചു. സംഘാടക സമിതി ചെയർമാൻ ഡേ. സി.കെ. രവി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം വി.എൻ. കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു.

പെരിഞ്ഞനം എപ്പിക്ക് തിയേറ്റർ ഓഫ് ഡ്രാമ സന്തോഷ് എച്ചിക്കാനത്തിന്‍റെ കഥയെ ആസ്പദമാക്കി സുധീഷ് അമ്മ വീട് രചനയും സംവിധാനവും നിർവ്വഹിച്ച ബിരിയാണി എന്ന നാടകം അവതരിപ്പിച്ചു. ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നേരത്തേ നടത്തിയ സെമിനാർ സെഷൻ ഡേ. സി.കെ. രവി ഉദ്ഘാടനം ചെയ്തു. കേരള ഗ്രന്ഥശാലാ പ്രസ്ഥാനം – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം ഐ. ബാലഗേപാലും നവകേരള നിർമ്മിതിയിൽ വായനശാലകളുടെ പങ്ക് എന്ന വിഷയം ഇ.ഡി. ഡേവീസും അവതരിപ്പിച്ചു. ഖാദർ പട്ടേപ്പാടം സ്വാഗതവും സുരേഷ് പി കുട്ടൻ നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top