കൊട്ടിലാക്കൽ വളപ്പിലെ തിരുവാതിര മഹോത്സവത്തിന് എതിരെയുള്ള തപസ്യയുടെ ആരോപണം തള്ളി കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : തപസ്യ ഇത്തവണ കൂടൽമാണിക്യം കൊട്ടിലാക്കൽ വളപ്പിൽ തിരുവാതിര നടത്തുവാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ . കഴിഞ്ഞ ഉത്സവകാലത്തുതന്നെ ദേവസ്വം ഇവിടെ തിരുവാതിര ഏറ്റെടുത്ത് നടത്തുവാൻ ആലോചിച്ചിരുന്നു. വളരെയധികം അപേക്ഷകൾ തിരുവാതിര അവതരണത്തിനായി എത്തിയ സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട ഈക്കാര്യം വിപുലമായി ആലോചിക്കുകയും , അതിനായി ഒരു സബ്‌കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തപസ്യ പറയുന്ന കാര്യങ്ങൾക്ക് പ്രസക്തിയില്ലെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ആചാരപരമായ എല്ലാ ചടങ്ങുകളുടെയും തനിമ നിലനിർത്തിതന്നെയാണ് ദേവസ്വം തിരുവാതിര മഹോത്സവം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top