ജനപിന്തുണയും പങ്കാളിത്തവും വർധിച്ചുവരുന്നത് കണ്ടാണ് കൂടൽമാണിക്യം ദേവസ്വം തങ്ങളിൽനിന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ തിരുവാതിര മഹോത്സവം തട്ടിയെടുത്തതെന്ന് തപസ്യ

ഇരിങ്ങാലക്കുട : കഴിഞ്ഞ പത്തുവർഷത്തിലേറെയായി കൂടൽമാണിക്യം കൊട്ടിലാക്കൽ വളപ്പിൽ തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ധനു മാസത്തിൽ നടന്നുവന്നിരുന്ന അനുഷ്ഠാന തിരുവാതിര മഹോത്സവത്തിന് ഇത്തവണ തങ്ങൾ അപേക്ഷനൽകിയിട്ടും ദേവസ്വം അനുമതിനല്കിയില്ലെന്നും , മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ കൂടൽമാണിക്യം ദേവസ്വം തങ്ങളിൽനിന്നും തട്ടിയെടുത്ത തിരുവാതിര അവിടെ ‘മതേതര തിരുവാതിരയായി’ നടത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പുണ്ടെന്നും തപസ്യ സെക്രട്ടറി കേശവൻ. സ്വാഭാവികമായി തങ്ങൾക്ക് വർഷങ്ങളായി നടത്തുന്ന തിരുവാതിര തുടർന്നും നടത്തണമെന്നുള്ളതുകൊണ്ട് വിശ്വനാഥപുരം ക്ഷേത്രപറമ്പിലേക്ക് തിരുവാതിര മഹോത്സവം മാറ്റുകയാണുണ്ടായത്. തങ്ങൾ കൊട്ടിലായിക്കൽ പറമ്പിൽ തിരുവാതിര നടത്തുവാനായി അപേക്ഷ പോലും നൽകിയിട്ടില്ലെന്ന് ദേവസ്വം പറയുന്നത് പച്ച കള്ളമാണെന്നും ഇദേഹം പറഞ്ഞു.

ആചാരപരമായ എല്ലാ ചടങ്ങുകളുടെയും തനിമ നിലനിർത്തിക്കൊണ്ടാണ് തപസ്യ അനുഷ്ഠാന തിരുവാതിര മഹോത്സവം ഇത്തവണയും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ഹിന്ദു സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ ഹൈന്ദവ ആഘോഷങ്ങൾ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് തപസ്യ ഈ പരിപാടി വർഷങ്ങളായി നടത്തിക്കൊണ്ടു പോരുന്നത്. ഇതിലൂടെ ആചാര സംരക്ഷണം ലാക്കാക്കിത്തന്നെയാണ് നടത്തിവരാറ്. ഈ പരിപാടിയുടെ ജനപിന്തുണയും പങ്കാളിത്തവും വർധിച്ചുവരുന്നത് കണ്ടാണ് ദേവസ്വം ഇത് തങ്ങളിൽനിന്നും തട്ടിയെടുക്കാൻ ഇപ്പോൾ ശ്രമിച്ചതെന്നും തപസ്യ ഭാരവാഹികൾ പറയുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top