കാലവർഷക്കെടുതി : ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പുതിയവ കണ്ടെത്തുവാനായി അപേക്ഷ ക്ഷണിച്ചു

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക്, നഷ്ടപ്പെട്ട ജീവനോപാധിയോ, പുതിയ ജീവനോപാധിയോ കണ്ടെത്തുന്നതിനായി ( സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവർ മാത്രം) നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 13 നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top