ഹോട്ടലുകളിൽ നിന്നും പാർസൽ വേണമെങ്കിൽ ഇനി മുതൽ നമ്മൾ പാത്രങ്ങൾ കൊണ്ടുവരേണ്ടി വരും…

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് നിരോധനം ‘പാർസൽ’ കച്ചവടത്തെ കാര്യമായി ബാധിക്കുന്നതിന്‍റെ ലക്ഷണമായി ഇരിങ്ങാലക്കുടയിലെ ഹോട്ടലുകളിൽ ‘പാർസൽ വാങ്ങുന്നതിന് പാത്രങ്ങൾ കൊണ്ടുവരേണ്ടതാണെന്ന’ ബോർഡുകൾ കഴിഞ്ഞ ദിവസം മുതൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സ്‌നാക്‌സുകൾ തുടങ്ങി ഊണും മറ്റു വലിയ പാർസലുകൾക്കും വളരെയധികം ആവശ്യക്കാർ ഇപ്പോളും ഉണ്ടെങ്കിലും പ്ലാസ്റ്റിക് നിരോധനം കാരണം കൊടുക്കാൻ സാധിക്കുന്നില്ല എന്ന് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. ഇപ്പോൾ ഇത് കാര്യമായി കച്ചവടത്തെയും ബാധിക്കുന്നുണ്ട്. പാർസലിനായി പാത്രങ്ങൾ കൊണ്ട് വരുന്നവർ ഇല്ലന്ന് തന്നെ പറയാം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top