അപൂര്‍വ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണ സമയം ചുമരുകളിൽ പതിഞ്ഞ ‘ഗ്രഹണ നിഴലുകൾ’ കൗതുകമായി


ഇരിങ്ങാലക്കുട :
ആകാശത്ത് നടന്ന അപൂര്‍വ്വ നിഴല്‍ നാടകമായ വലയ സൂര്യഗ്രഹണത്തോടൊപ്പം ഇരിങ്ങാലക്കുട ഭാഗങ്ങളിൽ ചുമരുകളിൽ പതിഞ്ഞ ‘ഗ്രഹണ നിഴലുകൾ’ കൗതുകമായി. ചന്ദ്രക്കല രൂപത്തിൽ നല്ല തെളിച്ചതോടെയാണ് മരങ്ങൾക്കിടയിലൂടെ ഗ്രഹണ സമയത്ത് വന്ന സൂര്യ രശ്മികൾ പ്രതലങ്ങളിൽ അപൂർവ നിഴൽ കാഴ്ച അപ്രതീക്ഷതമായി സമ്മാനിച്ചത്. രാവിലെ 9:20 മുതൽ അരമണിക്കൂറോളം ഈ പ്രതിഭാസം നീണ്ടുനിന്നു. നിഴലുകളും നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കാനാകുമോ എന്ന സംശയത്തിൽ പലരും കാണാൻ മടിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top