ശ്രീകൃഷ്ണ ചരിതം നങ്ങ്യാര്‍കൂത്തിലെ ഒരു ഭാഗമാണ് കംസവധം. “മല്ലനാമശനി” എന്ന ശ്ലോകത്തിന്റെ അഭിനയമാണ് ഇതിലെ പ്രധാന ഭാഗം. മധുരരാജധാനിയിൽ കംസന്റെ സഭയിലേക്കി പ്രവേശിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്സഭാവാസികൾക്കുണ്ടാകുന്ന വിവിധ വികാരങ്ങളുടെ നവരസാഭിനയമാണ് നടി ഇവിടെ അവതരിപ്പിക്കുന്നത്. ശേഷം കൃഷ്ണൻ കംസനിരിക്കുന്ന മാളിക മുകളിലേക്കി ചാടിച്ചെന്ന്കംസനെ വലിച്ചു താഴെയിട്ട്കഴുത്ത് ഞെരിച്ച് വധിക്കുന്നതോടുകൂടി നങ്ങ്യാര്‍ കൂത്തിന്റെ അവതരണം പൂർണമാകുന്നു.
അമ്മന്നൂർ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ 31മത് കൂടിയാട്ടമഹോത്സവം ജനുവരി 1 മുതൽ 12 വരെ
Leave a comment