ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മലയാള ചിത്രം ക്രൈം നമ്പർ: 89 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയിലൂടെ മലയാള ചിത്രമായ ക്രൈം നമ്പർ: 89 വെള്ളിയാഴ്ച ഒക്ടോബർ 20 വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ശരാശരി മനുഷ്യൻ നേരിടുന്ന ധാർമ്മിക പ്രതിസന്ധികളെ ചർച്ച ചെയ്യുന്ന ചിത്രം 18 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് , മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, രണ്ടാമത്തെ മികച്ച നടനുള്ള അവാർഡ്, മികച്ച സംവിധായകനുള്ള ജി. അരവിന്ദൻ പുരസ്കാരം, മികച്ച ചിത്രത്തിനുള്ള പത്മരാജൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. സൗഹൃദ കൂട്ടായ്മയിൽ നിർമ്മിച്ച ചിത്രത്തിന്റെ ദൈർഘ്യം 80 മിനിറ്റാണ്. പ്രവേശനം സൗജന്യം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top