‘ഷഹലയുടെ മരണപരിസരത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും’ – ഗ്രാമിക വായനാമൂല പ്രതിമാസ ചർച്ച സംഘടിപ്പിച്ചു


കുഴിക്കാട്ടുശ്ശേരി :
ഗ്രാമിക വായനാമൂല പ്രതിമാസ ചർച്ചാ വേദിയുടെ ആഭിമുഖ്യത്തിൽ ‘ഷഹലയുടെ മരണപരിസരത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും’ എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസറും കവിയുമായ അനീഷ് ഹാറൂൺ റഷീദ് പ്രഭാഷണം നടത്തി. തുമ്പൂർ ലോഹിതാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സജീവമായ ചർച്ചയിൽ കെ.പി. ഹരിദാസ് മാസ്റ്റർ, പി.യു. വിത്സൻ മാസ്റ്റർ, നദിയ റഹ്മാൻ, ജിജോ ടോമി, ഇ. കൃഷ്ണാനന്ദൻ, ജോയ് ജോസഫ് ആച്ചാണ്ടി, മനോജ് കെ.എസ്., സി. മുകുന്ദൻ, ഷഫീക്ക് പി.എ., അശോകൻ കെ.എസ്. എന്നിവർ പങ്കെടുത്തു. പി.ടി. സ്വരാജ് സ്വാഗതവും വി.ആർ. മനുപ്രസാദ് നന്ദിയും പറഞ്ഞു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലാണ് ഗ്രാമികയിൽ ചർച്ചാവേദി ഒരുക്കുന്നത്‌. 22 ഞായറാഴ്ച 4 മണിക്ക് പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റി സംവാദം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top