കൂട്ടായ്മയിൽ വിളഞ്ഞത് പൊൻകതിർ


പട്ടേപാടം :
വർഷങ്ങളായി കൃഷി ചെയ്യാൻ ആളില്ലാതെ കിടന്ന വേളൂക്കര പഞ്ചായത്തിലെ പട്ടേപാടം പാടശേഖരത്തിൽ 20 ഏക്കറിലധികം സ്ഥലത്ത് ഈ വർഷം നെൽകൃഷി ചെയ്തിടത്ത് വിളഞ്ഞത് പൊൻകതിർ. പാടശേഖര സമിതിയുടെയും വേളൂക്കര കൃഷിഭവന്റെയും നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി കൃഷി സ്ഥലത്തിന്റ ഉടമകളേയും കൃഷി ചെയാൻ താല്പര്യമുള്ള കർഷകരേയും വിളിച്ചു കൂട്ടി യോഗം ചേർന്നതിന്റെ ഭാഗമായാണ് പട്ടേപാടം പാടശേഖരത്തിൽ ഇത്രയും കുടുതൽ സ്ഥലത്ത് നെൽക്കൃഷി ചെയ്യാൻ സാധിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം ആഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ അധികമായി പെയ്ത മഴ ആദ്യമായി നെൽക്കൃഷിയിലേക്ക് ഇറങ്ങിയ ഒരു കൂട്ടം കർഷകരുടെ മനസ്സിൽ നെൽകൃഷി ചെയ്യുക എന്നുള്ളത് ദുരിതത്തിൽ കലാശിക്കുമേ എന്നുള്ള ചിന്ത വന്നെങ്കിലും തുടർന്ന് ഇതുവരെ ഇടയ്ക്ക് ലഭിച്ച മഴ പ്രകൃതി ഇക്കൂട്ടരെ വലിയ രീതിയിൽ സഹായിക്കുകയാണ് ചെയ്തത്.

സംയോജിത വളപ്രയോഗത്തിലൂടെ നെൽകൃഷി ചെയ്ത ഇവർക്ക് നെൽകൃഷിയിലെ പ്രധാന കീടങ്ങളായ ഇലചുരുട്ടി, തണ്ടുതുരപ്പൻ, ചാഴി മുതലായവക്കെതിരെ രാസകീടനാശിനി പ്രയോഗിക്കേണ്ടി വന്നിട്ടില്ല എന്നത് സുരക്ഷിത ഭക്ഷണമൊരുക്കുക എന്ന പ്രവൃത്തിയിൽ കർഷക കൂട്ടായ്മ വിജയിച്ചു എന്നുള്ളതാണ്. വാർഡ് മെമ്പറും ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സനുമായ ആമിന അബ്ദുൾ കാദർ, പാടശേഖര സെക്രട്ടറി ബിന്ദു, രമിത സുധീന്ദ്രൻ, തിലകൻ, ജയപാലൻ, തോമസ്, ആൻറണി, വാസു, സത്യൻ എന്നിവരാണ് ഇപ്പോൾ കൊയ്ത്തിന് തയ്യാറായ സ്ഥലത്ത് കൃഷി ചെയ്തിട്ടുള്ളത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top